Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Department

പോ​ലീ​സി​ൽ വ​ൻ അ​ഴി​ച്ച് പ​ണി ; ഡി​ജി​പി നി​യു​ക്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി.​ഡി.സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സം​വി​ധാ​ന​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​ക്ക് ഒ​രു​ക്കം. നി​ല​വി​ലു​ള്ള സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഉ​ട​ച്ചു​വാ​ർ​ക്കും.

സ്റ്റേ​ഷ​ൻ ഭ​ര​ണം വീ​ണ്ടും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റാ​നാ​ണ് പു​തി​യ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സം​വി​ധാ​നം തി​രി​ച്ചു​കൊ​ണ്ടു​വ​രും. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഡി​ജി​പി ഇ​ന്ന് നി​യു​ക്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ ഒ​ഴി​കെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഒ​രു ഇ​ൻ​സ്പെ​ക്ട​ർ എ​ന്ന പ​ഴ​യ രീ​തി നി​ല​വി​ൽ വ​രും.

പ്ര​തി​വ​ർ​ഷം 3000ൽ ​അ​ധി​കം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വ​ലി​യ സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​സ്എ​ച്ച്ഓ​മാ​രാ​യി തു​ട​രു​ക. ആ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം എ​ഫ്ഐ​ആ​ർ വ​രു​ന്ന ബി, ​സി ക്ലാ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്എ​ച്ച്ഓ പ​ദ​വി മാ​റി ഭ​ര​ണം പൂ​ർ​ണ്മാ​യും എ​സ്ഐ​മാ​ർ​ക്ക് കൈ​മാ​റും.

സ്റ്റേ​ഷ​ൻ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ സൈ​ബ​ർ സെ​ൽ, പോ​ക്സോ ഡി​വി​ഷ​നു​ക​ൾ തു​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മി​ക്കും. പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് സം​സ്ഥാ​ന​ത്തെ 480 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​സ്എ​ച്ച്ഓ​മാ​രാ​യി ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ച്ച​ത്.

 ഈ ​സം​വി​ധാ​ന​മാ​ണ് പു​തി​യ സ​ർ​ക്കാ​ർ തി​രു​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്. സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക് പു​റ​മേ സം​സ്ഥാ​ന​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​ർ​മ്മ​പ​ദ്ധ​തി​ക​ളും ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ശു​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ട്. പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ​ത്തെ പ്ര​ധാ​ന ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​കും പോ​ലീ​സി​ലെ ഈ ​വ​ൻ അ​ഴി​ച്ചു​പ​ണി.

Latest News

Corehub Up